Information, updates and advice in Malayalam about coronavirus (COVID-19).

നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ കൊറോണവൈറസ് (COVID-19) ഹോട്ട്ലൈനിൽ വിളിക്കുക 1800 675 398 (24 മണിക്കൂറും).
നിങ്ങൾക്ക് പരിഭാഷകനെ ആവശ്യമുണ്ടെങ്കിൽ TIS National നെ വിളിക്കുക. നമ്പർ 131 450.
അടിയന്തരമായ സാഹചര്യങ്ങളിൽ മാത്രം Triple Zero (000) വിളിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • നിങ്ങൾ എവിടെയാണ് ജീവിക്കുന്നതെങ്കിലും, വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ നിർബന്ധമായും മൂക്കും വായും മറയുന്ന രീതിയിൽ മുഖത്ത് ഉറച്ചിരിക്കുന്ന മാസ്ക് ധരിക്കണം.
 • മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 1.5 മീറ്റർ അകലം പാലിക്കുക
 • ഇടയ്ക്കിടെ കൈ കഴുകുക
 • സുഖമില്ലെങ്കിൽ വീട്ടിലിരിക്കുക. ജോലിക്ക് പോകരുത്.
 • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടോ ടിഷ്യൂവോ കൊണ്ട് മറയ്ക്കുക
 • കൊറോണവൈറസിന്റെ (COVID-19) ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും പരിശോധനക്ക് വിധേയരാകണം
 • കൊറോണവൈറസ് പരിശോധന എല്ലാവർക്കും സൗജന്യമാണ്. വിദേശത്ത് നിന്ന് സന്ദർശനത്തിന് എത്തിയവർ, കുടിയേറ്റ തൊഴിലാളികൾ, അഭയാർത്ഥികൾ തുടങ്ങി, Medicare card ഇല്ലാത്തവരും ഇതിൽ ഉൾപ്പെടുന്നു.

 

On this page

വിക്ടോറിയയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ

നിയന്ത്രണങ്ങൾ ഇളവു ചെയ്യുന്നതിനുള്ള പദ്ധതിയും, വിക്ടോറിയയെ കൊവിഡിനൊപ്പമുള്ള സാധാരണ ജീവിതത്തിലേക്ക് (COVID Normal) എത്തിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളും വിശദീകരിച്ചിരിക്കുന്നത് കൊറോണവൈറസ് (COVID-19) ഇളവുകൾ സംബന്ധിച്ച മാർഗ്ഗരേഖയിലാണ്

മെൽബൺ മെട്രോപൊളിറ്റൻ മേഖലയ്ക്കും, റീജിയണൽ വിക്ടോറിയയ്ക്കും വ്യത്യസ്ത പദ്ധതികളാണുള്ളത്.

സാഹചര്യങ്ങൾ മാറുകയാണെങ്കിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ ചീഫ് ഹെൽത്ത് ഓഫീസർക്ക് (Chief Health Officer) കഴിയും

മെൽബൺ മെട്രോപൊളിറ്റൻ മേഖല

രണ്ടാം ഘട്ടം (Second Step): മെൽബൺ മെട്രോപൊളിറ്റൻ മേഖലയിൽ 2020 സെപ്റ്റംബർ 28 മുതൽ

2020 സെപ്റ്റംബർ 28 ന് രാവിലെ അഞ്ച് മുതൽ മെൽബൺ മെട്രോപൊളിറ്റൻ മേഖലയിൽ കർഫ്യൂ ബാധകമല്ല

താഴെ പറഞ്ഞിരിക്കുന്ന നാല് സാഹചര്യങ്ങളിൽ എപ്പോൾ വേണമെങ്കിലും വീട്ടിൽ നിന്ന് പുറത്ത് പോകാൻ അനുവാദമുണ്ട്:

 • ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വാങ്ങാൻ
 • വ്യായാമം (കെട്ടിടങ്ങൾക്ക് പുറത്ത് പരിമിതമായ രീതിയിൽ)
 • അനുവദിച്ചിട്ടുള്ള ജോലിക്കായി
 • പരിചരണത്തിനോ, ചികിത്സക്കോ അല്ലെങ്കിൽ അനുകമ്പാർഹമായ കാരണങ്ങളാലോ

വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ മാത്രമാണ് വ്യായാമത്തിനും അവശ്യ സാധനങ്ങൾ വാങ്ങാനായും പുറത്ത് പോകാവുന്നത്.

ഈ സമയം മുതൽ:

 • രണ്ട് വീടുകളിൽ നിന്നുള്ള അഞ്ച് പേർക്ക് വരെ വീടിന് പുറത്ത് കൂടിക്കാഴ്ച്ച നടത്താം
 • പ്രെപ് മുതൽ ഗ്രേഡ് 6 വരെ, VCE/VET/VCAL, സ്പെഷ്യലിസ്റ്റ് സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് നാലാം ടേമിൽ ഘട്ടം ഘട്ടമായി സ്കൂളിലേക്ക് തിരിച്ചെത്താം.
 • ചൈൽഡ്‌കെയർ വീണ്ടും തുറക്കും
 • കൂടുതൽ തൊഴിലിടങ്ങൾ തുറക്കാം
 • ഔട്ട്ഡോർ നീന്തൽക്കുളങ്ങൾ തുറക്കും. ഒരു പരിശീലകന് രണ്ട് പേരെ വരെ പരിശീലിപ്പിക്കാം
 • അഞ്ച് പേർക്ക് വരെ കെട്ടിടങ്ങൾക്ക് പുറത്ത് മതപരമായ കാര്യങ്ങൾക്ക് ഒരുമിച്ചു കൂടാം. മതപരമായ കാര്യങ്ങളിൽ നേതൃത്വം നൽകുന്ന ഒരാളെയും അനുവദിക്കും.
 • കെട്ടിടങ്ങൾക്ക് പുറത്ത് അഞ്ച് പേരെ വരെ ഉൾപ്പെടുത്തി വിവാഹ ചടങ്ങ് നടത്താം (ദമ്പതികളും രണ്ട് സാക്ഷികളും ഉൾപ്പെടെയാണ് ഇത്)
 • നിയമാനുസൃതമായ കാരണങ്ങളില്ലാതെ ഉൾനാടൻ വിക്ടോറിയയിലേക്ക് യാത്ര ചെയ്താൽ നിങ്ങൾക്ക് വിക്ടോറിയ പോലീസ് $4,957 വരെ പിഴ ചുമത്താം. നിങ്ങൾക്കൊപ്പം ജീവിക്കാത്ത കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ, അഞ്ചിലേറെ പേരുള്ള സംഘമായി കെട്ടിടങ്ങൾക്ക് പുറത്ത് കൂടിക്കാഴ്ച നടത്തിയാലും പിഴ ലഭിക്കാവുന്നതാണ്. പരിചരണം നൽകുന്നതുപോലുള്ള അനുവദനീയ സാഹചര്യങ്ങളിലല്ലാതെ ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങളുടെ വീട്ടിൽ സന്ദർശനം നടത്തിയാലും നിങ്ങൾക്ക് പിഴ ലഭിക്കാം.

മൂന്നാം ഘട്ടം (Third Step): തൊട്ടുമുമ്പുള്ള 14 ദിവസങ്ങളിൽ സംസ്ഥാനത്തെ ആകെ ശരാശരി പ്രതിദിന കേസുകൾ അഞ്ചിൽ താഴെയാകുകയും, ആരോഗ്യവിദഗ്ധർ അംഗീകരിക്കുകയും ചെയ്താൽ.

ഈ സമയം മുതൽ:

 • കർഫ്യു ഉണ്ടായിരിക്കില്ല. ഒപ്പം, വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനോ എത്ര ദൂരം യാത്ര ചെയ്യാമെന്നുമുള്ളതിനോ നിയന്ത്രണങ്ങൾ ഉണ്ടാകില്ല.
 • പത്ത് പേർക്ക് വരെ കെട്ടിടങ്ങൾക്ക് പുറത്ത് ഒരുമിച്ചു കൂടാം
 • മറ്റൊരു വീട്ടിൽ നിന്ന് അഞ്ച് പേർക്ക് വരെ നിങ്ങളുടെ വീട് സന്ദർശിക്കാം. എല്ലാ പ്രാവശ്യവും ഒരേ വീട്ടിൽ നിന്നുള്ളവരായിരിക്കണം.
 • രോഗികളുടെ എണ്ണം കുറയുകയും, ആരോഗ്യവിദഗ്ധർ അംഗീകരിക്കുകയും ചെയ്താൽ, ഏഴാം ക്ലാസു മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികൾക്ക് സ്കൂളിൽ തിരിച്ചെത്താൻ കഴിഞ്ഞേക്കും.
 • കടകളും ബാർബർ ഷോപ്പുകളും വീണ്ടും തുറക്കും
 • റെസ്റ്റോറന്റുകൾക്കും കഫേകൾക്കും പുറത്ത് ഇരിക്കാൻ സൗകര്യം ഒരുക്കി സേവനം നൽകാം. ഒരു സംഘത്തിൽ പരമാവധി പത്ത് പേർ.
 • പ്രായപൂർത്തിയായവർക്ക് കെട്ടിടങ്ങൾക്ക് പുറത്തുള്ള, പരസ്പര സ്പർശം വേണ്ടാത്ത കായിക ഇനങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാം. 18 വയസിൽ താഴെയുള്ളവർക്ക് കെട്ടിടങ്ങൾക്കു പുറത്തുള്ള കായിക ഇനങ്ങൾ വീണ്ടും തുടങ്ങും (പരസ്പര സ്പർശമുള്ളതും ഇല്ലാത്തതും)

അവസാന ഘട്ടം (Last Step): പൊതുജനാരോഗ്യ നിർദ്ദേശം, തൊട്ടുമുമ്പുള്ള 14 ദിവസങ്ങളിൽ പുതിയ കേസുകൾ ഇല്ലാതിരിക്കുക, ആരോഗ്യ വിദഗ്ധർ അംഗീകരിക്കുക എന്നീ വ്യവസ്ഥകൾക്ക് വിധേയം.

ഈ സമയം മുതൽ:

 • 50 പേർക്ക് വരെ കെട്ടിടങ്ങൾക്ക് പുറത്ത് ഒരുമിച്ചു കൂടാം
 • നിങ്ങളുടെ വീട്ടിൽ 20 സന്ദർശകർ വരെയാകാം
 • എല്ലാ കടകളും തുറക്കും
 • ഒരു സംഘത്തിൽ 20 പേരുടെ പരിധിയോടെ റെസ്റ്റോറന്റുകൾക്കും കഫെകൾക്കും ഉള്ളിൽ സേവനം നൽകാം. പരമാവധി 50 പേർ.
 • സുരക്ഷാ നടപടികൾ സ്വീകരിച്ച് കൊണ്ട് കായിക രംഗം പുനരാരംഭിക്കാം. പരസ്പര സ്പർശം ആവശ്യമുള്ള കായിക ഇനങ്ങൾ എല്ലാ പ്രായക്കാർക്കും പുനരാരംഭിക്കുന്നു.
 • വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 50 പേർക്ക് വരെ പങ്കെടുക്കാം.
 • മതപരമായ പൊതുചടങ്ങുകൾ പുനരാരംഭിക്കാം. നാലു ചതുരശ്രമീറ്റർ വ്യവസ്ഥ ബാധകം.

കൊവിഡിനൊപ്പമുള്ള സാധാരണ ജീവിതം (COVID Normal): 28 ദിവസം പുതിയ രോഗബാധ ഇല്ലാതിരിക്കുക, സംസ്ഥാനത്തെങ്ങും സജീവമായ കൊവിഡ് ബാധിതർ ഇല്ലാതിരിക്കുക, ഓസ്ട്രേലിയയിൽ ഒരിടത്തും വീണ്ടും രോഗം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക ഇല്ലാതിരിക്കുക, ആരോഗ്യവിദഗ്ധർ അംഗീകരിക്കുക എന്നീ വ്യവസ്ഥകൾക്ക് വിധേയം.

ഈ സമയം മുതൽ:

 • സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയോ നീക്കുകയോ ചെയ്യും.
 • വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് തൊഴിലിടങ്ങളിലേക്കുള്ള ഘട്ടം ഘട്ടമായ തിരിച്ച് വരവ്.
 • വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണത്തിൽ പരിധി ഇല്ല
 • ഒരുമിച്ചു കൂടാവുന്നവരുടെ എണ്ണത്തിലോ, വീടുകൾ സന്ദർശിക്കാവുന്നവരുടെ എണ്ണത്തിലോ പരിധി ഇല്ല.

റീജിയണൽ വിക്ടോറിയ

മൂന്നാം ഘട്ടം (Third Step):

 • വീട്ടിൽ നിന്ന് പുറത്ത് പോകുന്നതിനും റീജിയണൽ വിക്ടോറിയയിൽ എത്ര ദൂരം യാത്ര ചെയ്യാം എന്നതിനും നിയന്ത്രണങ്ങൾ ഇല്ല.
 • കെട്ടിടങ്ങൾക്ക് പുറത്ത് പത്ത് പേർക്ക് വരെ ഒരുമിച്ചു കൂടാം
 • മറ്റൊരു വീട്ടിൽ നിന്ന് അഞ്ച് പേർക്ക് വരെ നിങ്ങളുടെ വീട്ടിൽ സന്ദർശനം നടത്താം. സന്ദർശകർ എല്ലാം ഒരേ വീട്ടിൽ ജീവിക്കുന്നവരായിരിക്കണം. നിയന്ത്രണങ്ങൾ നിലവിലുള്ള കാലാവധിയിൽ, ഒരേ വീട്ടിൽ നിന്നുള്ളവർക്ക് മാത്രമേ സന്ദർശനത്തിന് അനുമതിയുണ്ടാകൂ. പന്ത്രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾ പരിധിയിൽ ഉൾപ്പെടില്ല
 • പുറത്ത് ഇരിക്കാൻ സൗകര്യമൊരുക്കി റെസ്റ്റോറന്റുകൾക്കും കഫെകൾക്കും തുറക്കാം. ഒരു സംഘത്തിൽ പരമാവധി പത്ത് പേർ.
 • പ്രായപൂർത്തിയായവർക്ക് കെട്ടിടങ്ങൾക്ക് പുറത്തുള്ള, പരസ്പര സ്പർശം വേണ്ടാത്ത കായിക ഇനങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാം. 18 വയസിൽ താഴെയുള്ളവർക്ക് കെട്ടിടങ്ങൾക്കു പുറത്തുള്ള കായിക ഇനങ്ങൾ വീണ്ടും തുടങ്ങും (പരസ്പര സ്പർശമുള്ളതും ഇല്ലാത്തതും)

അവസാന ഘട്ടം (Last Step): പൊതുജനാരോഗ്യ നിർദ്ദേശം, തൊട്ടുമുമ്പുള്ള 14 ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പുതിയ കേസുകൾ ഇല്ലാതിരിക്കുക, ആരോഗ്യ വിദഗ്ധർ അംഗീകരിക്കുക എന്നീ വ്യവസ്ഥകൾക്ക് വിധേയം.

ഈ സമയം മുതൽ:

 • 50 പേർക്ക് വരെ കെട്ടിടങ്ങൾക്ക് പുറത്ത് ഒരുമിച്ചു കൂടാം
 • നിങ്ങളുടെ വീട്ടിൽ 20 സന്ദർശകർ വരെയാകാം
 • എല്ലാ കടകളും തുറക്കും
 • ഒരു സംഘത്തിൽ 20 പേരുടെ പരിധിയോടെ റെസ്റ്റോറന്റുകൾക്കും കഫെകൾക്കും ഉള്ളിൽ സേവനം നൽകാം. പരമാവധി 50 പേർ.
 • സുരക്ഷാ നടപടികൾ സ്വീകരിച്ച് കൊണ്ട് കായിക രംഗം പുനരാരംഭിക്കാം. പരസ്പര സ്പർശം ആവശ്യമുള്ള കായിക ഇനങ്ങൾ എല്ലാ പ്രായക്കാർക്കും പുനരാരംഭിക്കുന്നു.
 • വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 50 പേർക്ക് വരെ പങ്കെടുക്കാം.
 • മതപരമായ പൊതുചടങ്ങുകൾ പുനരാരംഭിക്കാം. നാലു ചതുരശ്രമീറ്റർ വ്യവസ്ഥ ബാധകം.

കൊവിഡിനൊപ്പമുള്ള സാധാരണ ജീവിതം (COVID Normal): 28 ദിവസം പുതിയ രോഗബാധ ഇല്ലാതിരിക്കുക, സംസ്ഥാനത്തെങ്ങും സജീവമായ കൊവിഡ് ബാധിതർ ഇല്ലാതിരിക്കുക, ഓസ്ട്രേലിയയിലെങ്ങും വീണ്ടും രോഗം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക ഇല്ലാതിരിക്കുക എന്നീ വ്യവസ്ഥകൾക്ക് വിധേയം.

ഈ സമയം മുതൽ:

 • സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയോ നീക്കുകയോ ചെയ്യും.
 • വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് തൊഴിലിടങ്ങളിലേക്കുള്ള ഘട്ടം ഘട്ടമായ തിരിച്ച് വരവ്.
 • വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണത്തിൽ പരിധി ഇല്ല
 • ഒരുമിച്ചു കൂടാവുന്നവരുടെ എണ്ണത്തിലോ വീടുകൾ സന്ദർശിക്കാവുന്നവരുടെ എണ്ണത്തിലോ പരിധി ഇല്ല.

എങ്ങനെ സുരക്ഷിതരായിരിക്കാം

കൊറോണവൈറസ് (COVID-19) ഇപ്പോഴും നമ്മോടൊപ്പമുള്ളതിനാൽ വളരെ വേഗത്തിൽ വ്യാപനമുണ്ടാകാം. കുടുംബങ്ങളെയും സമൂഹത്തെയും സുരക്ഷിതമാക്കാൻ നമ്മളും പങ്കു വഹിക്കണം

സുരക്ഷിതരായിരിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ:

 • സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്റെങ്കിലും കൈ കഴുകുക.
 • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടോ ടിഷ്യൂവോ കൊണ്ട് മറയ്ക്കുക
 • മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 1.5 മീറ്റർ അകലം പാലിക്കുക.
 • വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മൂക്കും വായും മറയുന്ന രീതിയിൽ മുഖത്ത് ഉറച്ചിരിക്കുന്ന മാസ്ക് ധരിക്കുക.
 • നിങ്ങളുടെ ആരോഗ്യ പരിശോധനകൾക്ക് പോവുക.
 • സുഖമില്ലെങ്കിൽ വീട്ടിലിരിക്കുക. കുടുംബത്തെ സന്ദർശിക്കുകയോ ജോലിക്ക് പോകുകയോ ചെയ്യരുത്
 • ഏതെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധനക്ക് വിധേയരായ ശേഷം നേരേ വീട്ടിലേക്ക് പോകുക.

സഹായം ലഭ്യമാണ്

പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്ന സമയത്ത് വരുമാനം നഷ്ടമാകുമെന്ന് ആശങ്കയുണ്ടെങ്കിൽ, നിങ്ങൾക്ക് 450 ഡോളർ കൊറോണവൈറസ് (COVID-19) ടെസ്റ്റ് ഐസൊലേഷൻ ആനുകൂല്യത്തിന് (Test Isolation Payment) അർഹതയുണ്ടാകാം.

നിങ്ങൾക്ക് വൈറസ്ബാധ സ്ഥിരീകരിക്കുകയോ, രോഗം സ്ഥിരീകരിച്ചയാളുമായി അടുത്ത സമ്പർക്കത്തിൽ വരികയോ ചെയ്താൽ, 1,500 ഡോളർ സാമ്പത്തിക സഹായത്തിന് അർഹതയുണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് Coronavirus Hotline ൽ വിളിക്കുക. നമ്പർ 1800 675 398. നിങ്ങൾക്ക് പരിഭാഷകനെ ആവശ്യമുണ്ടെങ്കിൽ പൂജ്യം (0) അമർത്തുക.

നിങ്ങൾക്കോ, നിങ്ങൾക്ക് പരിചയമുള്ള മറ്റാർക്കെങ്കിലുമോ മാനസിക ഉത്കണ്ഠയോ ആശങ്കയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ 13 11 14 എന്ന നമ്പരിൽ Lifelineനെയോ, 1800 512 348 എന്ന നമ്പരിൽ Beyond Blueനെയോ ബന്ധപ്പെടാം. പരിഭാഷകനെ ആവശ്യമുണ്ടെങ്കിൽ ആദ്യം 131 450 എന്ന നമ്പരിൽ വിളിക്കുക.

നിങ്ങൾക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ 1800 675 398 എന്ന നമ്പരിൽ കൊറോണവൈറസ് (COVID-19) ഹോട്ട് ലൈനിൽ വിളിച്ച് മൂന്ന് അമർത്തുക. Australian Red Cross ൽ നിന്നുള്ള വോളന്റിയയർ നിങ്ങളെ യോജ്യമായ പ്രാദേശിക സേവനങ്ങളുമായി ബന്ധപ്പെടുത്തും.

മുഖത്ത് ഉറച്ചിരിക്കുന്ന മാസ്ക്

12 വയസ്സും മുകളിലും പ്രായമുള്ള എല്ലാ വിക്ടോറിയക്കാരും വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ മുഖത്ത് ഉറച്ചിരിക്കുന്ന മാസ്ക് ധരിക്കണം. നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. ഉദാഹരണത്തിന്:

 • മുഖചർമ്മത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങൾ, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ സാഹചര്യങ്ങളുണ്ടെങ്കിൽ
 • കാറിൽ ഒറ്റക്കോ നിങ്ങളുടെ വീട്ടിൽ നിന്നുള്ള മറ്റാർക്കെങ്കിലും ഒപ്പമോ ആണെങ്കിൽ.
 • കഠിന വ്യായാമം ചെയ്യുമ്പോൾ. ഈ സാഹചര്യത്തിലും മാസ്ക് കൈവശം ഉണ്ടായിരിക്കണം.

ഒക്ടോബർ 11 രാത്രി 11:59 മുതൽ മൂക്കും വായും മറയുന്ന തരത്തിൽ മുഖത്ത് ഉറച്ചിരിക്കുന്ന മാസ്ക് ഉപയോഗിക്കണം. സ്കാർഫ്, തൂവാല, ഫേസ് ഷീൽഡ് തുടങ്ങിയ മറ്റ് മുഖാവരണങ്ങൾ മാത്രം ഉപയോഗിക്കുന്നത് അനുവദനീയമല്ല.

നിയന്ത്രണങ്ങൾക്ക് ഇളവ് വരികയും യാത്രകൾ കൂടുകയും ചെയ്യുന്നതോടെ, മൂക്കും വായും മറയുന്ന തരത്തിൽ മുഖത്ത് ഉറച്ചിരിക്കുന്ന മാസ്ക് ധരിക്കുന്നതിന് കൂടുതൽ പ്രാധാന്യമുണ്ട്.

പരിശോധനയും ഐസൊലേഷനും

കൊറോണവൈറസിന്റെ (COVID-19) ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും പരിശാധനക്ക് വിധേയരായതിന് ശേഷം ഫലം വരുന്നത് വരെ വീട്ടിലിരിക്കുക. ജോലിക്കോ കടകളിലോ പോകരുത്.

കൊറോണവൈറസിന്റെ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

 • പനി, കുളിരും വിയർപ്പും
 • ചുമ അല്ലെങ്കിൽ തൊണ്ടവേദന
 • ശ്വാസതടസ്സം
 • മൂക്കൊലിപ്പ്
 • മണമോ രുചിയോ നഷ്ടമാവുക

കൊറോണവൈറസ് പരിശോധന എല്ലാവർക്കും സൗജന്യമാണ്. വിദേശത്ത് നിന്ന് സന്ദർശനത്തിന് എത്തിയവർ, കുടിയേറ്റ തൊഴിലാളികൾ, അഭയാർത്ഥികൾ തുടങ്ങി, Medicare card ഇല്ലാത്തവരും ഇതിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ കൊറോണവൈറസ് (COVID-19) പരിശോധനാഫലം പോസിറ്റീവാണെങ്കിൽ നിങ്ങൾ നിർബന്ധമായും വീട്ടിൽ ഐസൊലേറ്റ് ചെയ്യണം.

കൊറോണവൈറസ് (COVID-19) ബാധിച്ചിട്ടുള്ള ആരുമായെങ്കിലും അടുത്ത സമ്പർക്കമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ പതിനാല് ദിവസത്തേക്ക് നിർബന്ധമായും സ്വയം ക്വറന്റൈൻ ചെയ്യണം.